സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

തൃശൂര്‍: വൈഗ കാര്‍ഷികോല്പന്ന സംസ്ക്കരണത്തെയും മൂല്യവര്‍ദ്ധനവിനെയും കുറിച്ചുള്ള രണ്ടാമത് അന്തര്‍ദേശീയ ശില്പശാലയുടെയും പ്രദര്‍ശനത്തിന്‍റെയും സമാപന സമ്മേളനം കാര്‍ഷികസര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്നതോടൊപ്പം കൃഷിവകുപ്പ് പ്രദ്ധീകരണങ്ങളുടെ പ്രകാശനവും കേരള കാര്‍ഷിക സര്‍വകലാശാലയുടെ നൂതന സാങ്കേതിക വിദ്യകളുടെ കൈമാറ്റവും നടത്തും. വ്യവസായ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ പുരസ്ക്കാര വിതരണം നിര്‍വഹിക്കും. മേയര്‍ അജിതാ ജയരാജന്‍, എംഎല്‍എ മാരായ മുരളി പെരുനെല്ലി, അഡ്വ. കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡ് മേരി തോമസ്, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ് കെ.പി രാധാകൃഷ്ണന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കര്‍ഷക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

Post A Comment: