ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഭിഭാഷകന്‍ അഡ്വ ബി.എ ആളൂര്‍.


കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടെന്ന് അഭിഭാഷകന്‍ അഡ്വ ബി.എ ആളൂര്‍.

പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തം കിട്ടാന്‍ ശ്രമിക്കുമെന്നും ആളൂര്‍ പ്രതികരിച്ചു. ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു, കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.

Post A Comment: