ഡിഫ്ത്തീരിയ ബാധിച്ച വിദ്യാര്‍ഥിനി മരിച്ചു.
പേരാവൂര്‍: ഡിഫ്ത്തീരിയ ബാധിച്ച വിദ്യാര്‍ഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നേത്ത് കുലേത്ത് ഉദയകുമാര്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി (14) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം പനി ബാധച്ച വിദ്യാര്‍ഥിനി പേരാവൂരിലും പരിയാരത്തും ചികിത്സ തേടിയിരുന്നു. എന്നാല്‍ അവശനിലയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് ഡിഫ്ത്തീരിയയാണെന്ന് സ്ഥിരീകരിച്ചത്. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീപാര്‍വതി. ആദര്‍ശ് ഏക സഹോദരനാണ്.

Post A Comment: