കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുദില്ലി:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 93 പത്രികകളാണ് രാഹുല്‍ ഗാന്ധിക്കായി സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ നേരിട്ട് സമര്‍പ്പിക്കുന്ന പത്രികയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പത്ത് അംഗങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. എതിരായി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പത്തരയോടെ 24 അക്ബര്‍ റോഡിലുള്ള പാര്‍ട്ടിയുടെ ആസ്ഥാനത്തെത്തി രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ അല്ലാതെ മറ്റാരുടെ പേരിലും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വൈകീട്ടോടെ പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നീണ്ട പത്തൊന്‍പത് വര്‍ഷമാണ് സോണിയ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. 

Post A Comment: