സൗദി അറേബ്യക്കെതിരെയുള്ള വിമതരുടെ ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു രാഷ്ട്രീയപരമായ ഒത്തുതീര്‍പ്പിന് ഹൂതികള്‍ക്ക് അമേരിക്കയില്‍ അവസരമുണ്ട്


വാഷിങ്ടണ്‍: യമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സൈനികപരമായി പരിഹാരമില്ലെന്ന് യു.എസ്. അതിനുള്ള ഏറ്റവും മികച്ച വഴി നയന്ത്രമാണെന്നും അമേരിക്ക. സൗദി അറേബ്യക്കെതിരെയുള്ള വിമതരുടെ ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു രാഷ്ട്രീയപരമായ ഒത്തുതീര്‍പ്പിന് ഹൂതികള്‍ക്ക് അമേരിക്കയില്‍ അവസരമുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ ഇതില്‍ വിശ്വസിക്കുന്നുവെന്നും ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ടിം ലെന്‍ഡര്‍കിങ് പറഞ്ഞു. ഒരു ഒത്തുതീര്‍പ്പിന് ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വളരെ സ്ഥിരതയാര്‍ന്ന ഒരു നയതന്ത്രത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ലെന്‍ഡര്‍കിങ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പിന്തുണയോടെ സൗദി അറേബ്യ ഹൂതി വിമതര്‍ക്ക് എതിരെ യുദ്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ അതില്‍ പ്രാദേശിക എതിരാളികളായിരുന്ന ഇറാന്‍ വിമതരെ പിന്തുണയ്ക്കുകയായിരുന്നു. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. യെമനില്‍ വ്യോമാക്രമണങ്ങളും ഉണ്ടായി. കഴിഞ്ഞ ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ നാടകീയമായിരുന്നു. യെമന്‍ പുറത്താക്കിയ നേതാവ് അലി അബ്ദുള്ള കൊല്ലപ്പെട്ടതായി ഹൂതികള്‍ പ്രഖ്യാപിച്ചു. ഹൂതികള്‍ യമന്‍ തലസ്ഥാനമായ സനായുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തു. ഹൂതികളുടെ ചെയ്തികളെ നിരാഹരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിരുന്നതെന്നും ലെന്‍ഡര്‍കിങ് പറഞ്ഞു. സൗദി യു.എ.ഇ യുദ്ധവിമാനങ്ങള്‍ യമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. യുദ്ധം പതിനായിരത്തിലേരെ പേരുടെ മരണത്തിന് ഇടയാക്കി. മൂന്ന് ദശലക്ഷത്തിലധികം പേര്‍ക്ക് താമസസ്ഥലങ്ങള്‍ നഷ്ടമായി. ഏകദേശം 80 ശതമാനം പേര്‍ ഭക്ഷണത്തിന്‍റെയും ശുദ്ധജലത്തിന്‍റെയും മറ്റും ക്ഷാമം അനുഭവിക്കുന്നുണ്ട്.


Post A Comment: