ബ്രെക്സിറ്റ് വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന പ്രധാനമന്ത്രിയുടെ നിലപാട് ഭൂരിപക്ഷമില്ലാതെ തള്ളിപ്പോയി.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞ് ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് നിമയമാക്കണം എന്നുള്ള ഭേദഗതിയാണ് ഭരണപക്ഷത്തെ  റിബലുകള്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ വോട്ടിനിട്ട് പാസാക്കിയത്. ഇതോടെ ബ്രെക്സിറ്റ് വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന പ്രധാനമന്ത്രിയുടെ നിലപാട് ഭൂരിപക്ഷമില്ലാതെ തള്ളിപ്പോയി. 

വ്യക്തമായ ഏകപാര്‍ട്ടി ഭൂരിപക്ഷമില്ലാതെ മുന്നണിഭരണത്തിലൂടെ അധികാരത്തില്‍ തുടരുന്ന തെരേസ മേയ്ക്ക് നിയമനിര്‍മാണത്തില്‍ ഏറ്റ കനത്ത പ്രഹരമാണ് ഇത്. യൂറോപ്യന്‍ യൂണിയനുമായി വേര്‍പിരിയല്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതിന് ഒരു ദിവസം മുമ്പാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ അപമാനകരമായ പരാജയം നേരിടേണ്ടി വന്നത്. 


ബ്രിട്ടീഷ് പാര്‍ലമെന്റിനെ അധികാരത്തില്‍ തിരികെ കൊണ്ടു വരുന്നതിനു വേണ്ടിയാണ് സര്‍ക്കാറിന്‍റെ ഏകാധിപത്യ നടപടിക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതെന്ന് മുന്‍ അറ്റോര്‍ണി ജനറലും ടോറി പാര്‍ട്ടി നേതാവുമായ ഡൊമിനിക് ഗ്രീവ് വ്യക്തമാക്കി. 


ഈ ഭേദഗതിയനുസരിച്ച്‌ പ്രധാമനന്ത്രി യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ ഏതൊരു കരാറും ബ്രിട്ടണില്‍ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് നിയമമാക്കണം. പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിടാണ് ഈ നിയമം. ബ്രീട്ടീഷ് പാര്‍ലമെന്റ് വെറും കഴുതകളുടേയും റബ്ബര്‍ സ്റ്റാമ്ബുകളുടേയും ഇടമല്ലെന്ന് തെളിയിക്കുന്നതാണ് ഈ വിജയമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് രേരി ക്രെയ്ഗ് എം പി പറഞ്ഞു. അപമാനിതയായി എത്രനാള്‍ തെരേസ മേയ് അധികാരത്തില്‍ തുരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പൊതു ജനങ്ങളും ഉറ്റു നോക്കുന്നത്. 

Post A Comment: