തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി.


കോട്ടയം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി. കേസില്‍ അന്വേഷണം അപൂര്‍വ്വമാണെന്നും അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും കേസ് പരിഗണിക്കവേ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി 15 ദിവസം കൂടി നീട്ടി നല്‍കിയത്. നേരത്തെ വിജിലന്‍സിന്‍റെ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റ മടക്കി അയച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആറില്‍ അധികം പരാതികളാണ് നിലവിലുള്ളത്. ഇവയെല്ലാം അന്വേഷിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നടവഴി മണ്ണിട്ട് ഉയര്‍ത്തിയെന്ന പരാതി മാത്രമല്ല അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയകുളം ജെട്ടിറോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസാണ് വിജിലന്‍സ് ഡയറക്ടര്‍ മടക്കി നല്‍കിയത്.

Post A Comment: