ആദ്യഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദില്ലി: ആദ്യഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ വികസനത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതേയില്ലെന്നും, എന്താണിതിന് കാരണമെന്ന് അറിയില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. 22 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ എന്ത് വികസമാണ് നടന്നിട്ടുള്ളതെന്നു ചോദിച്ച രാഹുല്‍, ആദ്യ ഘട്ട വോട്ടെടുപ്പിന് തലേന്ന് മാത്രം പ്രകടന പത്രിക പുറത്തിറക്കേണ്ട ഗതിയുണ്ടായ പാര്‍ട്ടിയാണ് ബിജെപിയെന്ന് ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. വിവിധ ഘട്ടങ്ങളിലായി താന്‍ പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിനു മറുപടി ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Post A Comment: