പദ്മാവതിയ്ക്ക് അനുമതി നല്‍കുന്നതിന് മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സെന്‍സര്‍ ബോര്‍ഡ്.

പദ്മാവതിയ്ക്ക് അനുമതി നല്‍കുന്നതിന് മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേര് മാറ്റണം. പേര് പദ്മാവത് എന്നാക്കണമെന്നാണ് നിര്‍ദ്ദേശം. 26 ഭാഗങ്ങള്‍ മാറ്റണം. യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്നിവയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. സഞ്ചയ് ലീല ബന്‍സാലി ചിത്രമാണ് പദ്മാവതി. അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം. സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിങ്ങും ദീപിക പദൂക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ പദ്മാവതി സിനിമയ്ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു.

Post A Comment: