ഇ​ന്നു വി​ശ്വാ​സ്യ​ത​യു​ടെ പേ​രി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ര്‍​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ടി​രി​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ളം. ഇ​ട​തു​സ​ര്‍​ക്കാ​രി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു- രാ​ഹു​ല്‍ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച 'പ​ട​യൊ​രു​ക്ക'​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ന്നു വ​ര്‍​ഷം മുന്‍പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോള്‍ള്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ജ​നം മോ​ദി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ചു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത​ല്ല പ്ര​വ​ര്‍​ത്തി​ച്ച​ത്. ഇ​ന്നു വി​ശ്വാ​സ്യ​ത​യു​ടെ പേ​രി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

Post A Comment: