പീശപിള്ളി രാജീവനുള്ള രംഗരാജീവത്തിന്‍റെ സ്വര്‍ണ ഹാര സമര്‍പ്പണവും പ്രശസ്തി പത്ര സമര്‍പ്പണവും ആദരിക്കലും നടന്നു

കുന്നംകുളം: അവതരണ കലകളുടെ കേളികൊട്ടിന് തിരശീല വീണു. പാരമ്പര്യ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ കഥകളിയെ സമകാലീകമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രശസ്ത കഥകളി നടന്‍ പീശപ്പിള്ളി രാജീവനുള്ള  ജന്മനാടിന്‍റെരംഗരാജീവത്തിന് പരിസമാപ്തി. കുന്നംകുളത്തിന്‍റെ കലാസ്വാദന സംസ്കാരത്തിന് പുതിയ മാനം നല്‍കിയ രംഗരാജീവത്തിന്‍റെ സമാപനം കുറിച്ച് നടന്ന സമാദരണ സമ്മേളനം വ്യവസായ മന്ത്രി എ സി മൊയ്തീ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും സംസ്കാരവും നല്ല മനുഷ്യരെ സൃഷ്ടിക്കാന്‍ ഉദകുന്നവയാകണമെന്നും, മനുഷ്യ മനസുകളെ കൂടുതല്‍ വെന്മയുള്ളതാക്കി മാറ്റാന്‍ കഴിയുന്ന കലാശാഖകളെ പ്രയോജനപെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് പീശപിള്ളി രാജീവനുള്ള രംഗരാജീവത്തിന്‍റെ സ്വര്‍ണ ഹാര സമര്‍പ്പണവും പ്രശസ്തി പത്ര സമര്‍പ്പണവും ആദരിക്കലും നടന്നു.  വി കെ ശ്രീരാമ അദ്ധ്യക്ഷത വഹിച്ചു. ആട്ടിസ്റ്റ് നമ്പൂതിരി, നട ബാബു നമ്പൂതിരി, മണക്കുളം ദിവാകര രാജ, വി കലാധര, മട്ടന്നൂ ശങ്കരകുട്ടി, പി പി രാമചന്ദ്ര, ഡോ. എം വി നാരായണൻ,t പി ജി ജയപ്രകാശ് തുടങ്ങിയവ സംസാരിച്ചു.  വി കെ ശ്രീരാമ സംവിധാനം ചെയ്ത 'ഉട മൊഴി' എന്ന പീശപ്പിള്ളിയെ  കേന്ദ്രീകരിച്ചെടുത്ത ഡോക്യുമെന്ററി സിനിമയും വേദിയി പ്രദശിപ്പിച്ചു. തുടര്‍ന്ന് തുടര്‍ന്ന് പുറപ്പാട്, മേളപ്പദം എന്നിവയോട് കൂടി സുഭദ്രാഹരണം, രാവണോദ്ഭവം തുടങ്ങിയ കഥകളികളും അവതരിപ്പിക്കപ്പെട്ടു.  ദീപ പാലനാടിന്റെ കാവ്യാലാപനത്തോടുകൂടിയാണ് സമാപന ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്.  തുടന്ന് വാഴയങ്കട കുഞ്ചുനായ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കെ ബി രാജാനന്ദ പീശപ്പിള്ളി രാജീവന്റെ കഥകളിലോകത്തെ സംഭാവനകളെ കുറിച്ച്  പ്രഭാഷണം നടത്തി.  ഉച്ചയോടെ നരിപ്പറ്റ നാരായണ നമ്പൂതിരിയുടെ അദ്ധ്യക്ഷതയി ചേന്ന സൗഹൃദ സമ്മേളനം മു എം എ എ ബാബു എം പാലിശ്ശേരി ഉത്ഘാടനം ചെയ്തു. സജ്നീവ് ഇത്തിത്താനം, തുമേഷ് തുറവൂ, ഗണേഷ്, നരിപ്പറ്റ രാജു, അനിയ ഇരിങ്ങാലക്കുട, വാസുദേവ രാജ, എം മുരളീധര തുടങ്ങിയവ സംസാരിച്ചു. 
ഉച്ചക്ക് ശേഷം കാണിപ്പയ്യൂ ശ്രീലത നാരായണ നമ്പൂതിരിപ്പാടും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങേറിയിരുന്നു.


Post A Comment: