ആ​റു മാ​സ​ത്തി​ലേ​റെ നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​ത്

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ ജി​ഷ വ​ധ​ക്കേ​സി​ല്‍ എറ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ ​സെ​ഷ​ന്‍​സ്​ കോ​ട​തി ഡിസംബര്‍ 12ന് വിധി പറയും. അമീറുല്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. ​കേസില്‍ അ​ന്തി​മ​വാ​ദം ഇന്ന് പൂ​ര്‍​ത്തി​യാ​യി.

പ്ര​തി​ഭാ​ഗം വാ​ദം ചൊ​വ്വാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​ലേ​റെ നീ​ണ്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന്​ നൂ​റ്​ സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ അ​ട​ക്കം ഏ​താ​നും പേ​രെ വി​സ്​​ത​രി​ച്ചു. കു​റു​പ്പം​പ​ടി​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ല്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യാ​യ ജി​ഷ 2016 ഏ​​പ്രി​ല്‍ 28 നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

Post A Comment: