ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് നടക്കാതെ വന്നത്. തകരാര്‍ സംഭവിച്ച വോട്ടിംഗ് മെഷീനുകള്‍ മാറ്റിയതിനു ശേഷം പകരം മെഷീനുകള്‍ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ സാധിച്ചത്.

Post A Comment: