കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 10 മുതല്‍ 12 ശതമാനം വരെ വര്‍ധനയുണ്ടായതായും ബെവ്കോ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: ക്രിസ്മസ്സിന് മലയാളി കുടിച്ചുതീര്‍ത്തത് 160 കോടി രൂപയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. നാല് ദിവസങ്ങളിലായി നടന്ന വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 10 മുതല്‍ 12 ശതമാനം വരെ വര്‍ധനയുണ്ടായതായും ബെവ്കോ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ 330 ബിവറേജ് ഔട്ട്ലെറ്റുകളില്‍ 160 കോടി രൂപയുടെ വില്‍പന നടന്നതായാണ് ബിവറേജ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച്‌.വെങ്കിടേഷ് അറിയിച്ചത്. ഓരോ വര്‍ഷവും വില്‍പനയില്‍ വര്‍ധന രേഖപ്പെടുത്താറുണ്ട്. ഇക്കുറി റെക്കോഡ് വില്‍പനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലെ വളഞ്ഞവട്ടം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഇവിടെ നാല് ദിവസങ്ങളിലായി 52.03 ലക്ഷത്തിന്റെ വില്‍പനയാണ് നടന്നത്. നെടുമ്ബാശ്ശേരി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളാണ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഡിസംബര്‍ മാസത്തെ വില്‍പന ആയിരം കോടി കടക്കുമെന്നുറപ്പാണെന്നും ബെവ്കോ അധികൃതര്‍ പറയുന്നു.


Post A Comment: