യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങളുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്


കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങളുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, കാവ്യമാധവന്‍, റിമി ടോമി എന്നിവര്‍ക്കു പുറമെ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയും പുറത്തുവന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നുവെന്നാണ് മുകേഷിന്റെ മൊഴി. ഇരുവരും തമ്മിലുള്ള പ്രശ്നം അറിയാമായിരുന്നുവെങ്കിലും, ഇതുവരെ പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും മുകേഷിന്റെ മൊഴിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് വിളിച്ചിരുന്നുവെന്നും, പിന്നാലെ പരാതി ഇല്ലെന്ന നിലപാടായിരുന്നുവെന്നും മുകേഷിന്റെ മൊഴിയില്‍ പറയുന്നു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പള്‍സര്‍ സുനി ആയിരുന്നു തന്റെ ഡ്രൈവര്‍ എന്നും, അതിനു ശേഷം വാഹനം ഒരു ലോറിയുമായി തട്ടിയതിനെ തുടര്‍ന്നാണ് സുനിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും മുകേഷ് പറയുന്നു. അതേസമയം അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി. തന്റെ ഫോണില്‍ ദിലീപിന്റെ മിസ്ഡ് കോളാണ് അന്നേ ദിവസം കണ്ടത്. എന്നാല്‍ ദിലീപിനെ താന്‍ ആവശ്യമില്ലാതെ വിളിക്കാറില്ലെന്നും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്.

Post A Comment: