ഫിലിപ്പൈനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും.


മനില: ഫിലിപ്പൈനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ദുരന്തം 90 പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശിക സമയം വെള്ളിയാഴ്ച വൈകിട്ടോടെയാണ് മഴ നാശംവിതച്ചത്. ദക്ഷിണ ദ്വീപായ മിന്ദാനോയിലാണ് മഴ ഏറെ ദുരിതം വിതച്ചത്. ഒരു കാര്‍ഷിക ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായെന്ന് ടൂബോദ് ടൗണില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ റയാന്‍ കബൂസ് പറഞ്ഞു. മേഖലയില്‍ വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മഴയ്ക്കൊപ്പം 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

Post A Comment: