ഷെഫിന്‍ ജഹാനും ഹാദിയയും തമ്മില്‍ കൂടിക്കാഴ്ച നടത്തിസേലം: ഷെഫിന്‍ ജഹാനും ഹാദിയയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച സേലത്തെ കോളേജിലെത്തിയാണ് കൂടിക്കഴ്ച നടത്തിയത്. ഹാദിയയുമായി ഒരുമണിക്കൂറോളം സംസാരിച്ചെന്നും, ഹാദിയയെ കാണാന്‍ കോളേജ് അധികൃതര്‍ തടസ്സമൊന്നും നിന്നില്ലെന്നും ജെഫിന്‍ ജഹാന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്. ഭര്‍ത്താവിനെ കാണണം എന്ന് ആവശ്യപെട്ട ഹാദിയയെ സൂപ്രീകോടതി അതില്‍നിന്നും വിലക്കിയിരുന്നില്ല. ഹാദിയ സ്വതന്ത്രയാണെന്നും ഇപ്പോള്‍ പഠനമാണ് മുന്നിലുള്ളതെന്നും പറഞ്ഞ കോടതി സേലത്ത് കോളേജില്‍ എത്തിയാല്‍ ആരെ വേണമെങ്കിലും കാണമല്ലോ എന്നുമാണ് പറഞ്ഞിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ഹാദിയ സ്വതന്ത്രയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതിയുടെ പരാമര്‍ശം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും കണ്ടുമുട്ടുന്നത്. പരസ്പരം കാണണമെന്ന് ആവശ്യപെട്ട് ഇരുവരും അനുമതി ചോദിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഷെഫിനും ഹാദിയയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. സൂപ്രീകോടതിയില്‍ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഹാദിയയ്ക്ക് കോടതി പഠിക്കാന്‍ അവസരം നല്‍കുകയായിരുന്നു. എന്നാല്‍ കോളേജില്‍ ലോക്കല്‍ ഗാര്‍ഡിയനായി ഭര്‍ത്താവിന്‍റെ പേരു ചേര്‍ക്കാന്‍ കോടതി സമ്മതിച്ചിരുന്നില്ല. സേലത്തെ കോളേജിലും ഹോസ്റ്റലിലും പോലീസ് സുരക്ഷയോടെയാണ് ഹാദിയ പഠിക്കുന്നത്. എന്നാല്‍ ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു.

Post A Comment: