ഒന്നാം ദിവസം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ നാലിന് 371 എന്ന നിലയിലാണ്

ലങ്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെയും മുരളി വിജയുടെയും സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ നാലിന് 371 എന്ന നിലയിലാണ്.

155 റണ്‍സെടുത്ത മുരളി വിജയും 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, ഒരു റണ്ണെടുത്ത അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 156 റണ്‍സെടുത്ത ക്യാപ്ടന്‍ കൊഹ്ലിയും ആറ് റണ്‍സ് നേടി രേഹിത് ശര്‍മയുമാണ് ക്രീസില്‍. ശ്രീലങ്കയ്ക്ക് വേണ്ടി ലക്ഷണ്‍ സദാകന്‍ രണ്ടും, സുരംഗ ലക്മനും തിസേര പെരേരയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Post A Comment: