നെറ്റിത്തടത്തിലെ മുഴ നീക്കി അതിന് കാരണമായ ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു


കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കി അതിന് കാരണമായ ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ജിബിന്‍ കെ തോമസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വളരെ വിരളവും അപൂര്‍വുമായി മാത്രമേ ഇത്തരത്തിലുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ എന്ന് ഡോ.ജിബിന്‍ പറയുന്നു. കൊതുകു കടിയിലൂടെയാണ് വിര ശരീരത്തില്‍ എത്തുന്നത്. വിരയുടെ പ്രതിപ്രവര്‍ത്തനഫലമായാണ് മുഴഉണ്ടാകുന്നത്. ഡിറോഫൈലേറിയ ഇനത്തിലുളള ഈ നായ്ക്കളിലും മറ്റുമാണ് സാധാരണ കാണുന്നത്.

നെറ്റിത്തടത്തില്‍ മുഴയും 'ചൊറിച്ചിലുമായി എത്തിയ രോഗിയെയാണ് ശസ്ത്രക്രിയ നടത്തിയത്. 10 സെന്റി മീറ്റര്‍ നീളമുളളതാണ് വിര.കണ്ണില്‍ നിന്നും വിരയെ എടുത്തിട്ടുണ്ടെങ്കിലും ഇത് വിരളമാണെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.

Post A Comment: