സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡിസംബര്‍ മാസം പകുതി ആകുന്നതിന് മുന്‍പേ അഞ്ചാം വട്ടമാണ് വില കുറയുന്നത്. പവന് ഈ മാസം മാത്രം ഇതുവരെ കുറഞ്ഞത് 680 രൂപയോളമാണ്. പവന് 21,240 രൂപയും ഗ്രാമിന് 2,655 രൂപയുമാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ വിലക്കുറവാണ് ആഭ്യന്തരവിപണയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇത് ഏറ്റവും അധികം ഉപകരിക്കുന്നത് അടുത്ത വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന വിവാഹ പാര്‍ട്ടികള്‍ക്കാണ്.

Post A Comment: