വാഹനത്തിലെത്തിയ സംഘമാണ് ഹോട്ടല്‍ ആക്രമിച്ചത്. ഹോട്ടലിലെ സി.സി.ടി.വി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

പുന്നയൂര്‍ക്കുളം: മന്ദലാംകുന്നില്‍ അജ്ഞാത സംഘം ഹോട്ടല്‍ അടിച്ച് തകര്‍ത്തു. അകലാട് മുഹയുദ്ദീന്‍ പള്ളിക്ക് സമീപമുള്ള ഹോട്ടല്‍ സുല്‍ത്താനയാണ് അക്രമികള്‍ തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കെ.കെ. കാദറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. വാഹനത്തിലെത്തിയ സംഘമാണ് ഹോട്ടല്‍ ആക്രമിച്ചത്. ഹോട്ടലിലെ സി.സി.ടി.വി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post A Comment: