മദ്യപിച്ച്‌​ ലക്ക്​ കെട്ട്​ മാതാവിനും സഹോദരനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുദില്ലി: മദ്യാസക്​തിയിലായിരുന്ന​ സ്​ത്രീ അമ്മക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു. വ്യാഴാഴ്​ച അര്‍ധ രാത്രിയായിരുന്നു സംഭവം. ഡല്‍ഹിയിലെ ഡിഫന്‍സ്​ കോളനിയില്‍ താമസിക്കുന്ന 47 വയസ്സുകാരിയായ സംഗീത മദ്യപിച്ച്‌​ ലക്ക്​ കെട്ട്​ മാതാവിനും സഹോദരനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ്​​ ​ സ്​ത്രീ ഉപയോഗിച്ചത്​. മൂവരും തമ്മില്‍ സ്വത്ത്​ ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. മാതാവ്​ ഗീതയും സഹോദരന്‍ ഹരസരണും​ നിസാര പരിക്കുകളോടുകൂടി ആശുപത്രിയിലാണ്​. സംഗീതയെ ചോദ്യം ചെയ്യുന്നതിനായി കസ്​റ്റഡിയിലെടുത്ത പൊലീസ് അവരെ മെഡിക്കല്‍ പരിശോധനക്ക്​ വിധേയയാക്കി​.​ അക്രമിക്കാനുപയോഗിച്ച തോക്ക്​ പിടിച്ചെടുക്കുകയും ലൈസന്‍സ്​ റദ്ദാക്കുകയും ചെയ്​തതായി ഡെപ്യൂട്ടി കമീഷ്​ണര്‍ റോമില്‍ ബാനിയ പറഞ്ഞു. അക്രമത്തിന്​ പിന്നിലെ കാരണം വ്യക്​തമല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. സ്വത്ത്​ വിഭജിക്കുന്നതില്‍ വന്ന തര്‍ക്കമായിരിക്കാം ഇതിലേക്ക്​ നയിച്ചതെന്ന​ അനുമാനമാണ്​ പൊലീസി​നുള്ളത്​. ഡോക്​ടര്‍മാരുടെ സമ്മതത്തോടുകൂടി ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥന്‍ അറിയിച്ചു.

Post A Comment: