399 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്​.രാജ്യം വലിയ ആപത്തിലാണെന്ന് പിണറായി

തൃശൂര്‍: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസും.എസും തന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തി​ന്‍റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് സംഘപരിവാറി​​ന്‍റെത്​. രാജ്യം വന്‍ പൊട്ടിത്തെറിയുടെ വക്കിലാണ്​. കടക്കെണി, വിലക്കയറ്റം തുടങ്ങി നരവധി പ്രശ്​നങ്ങള്‍ കര്‍ഷകരടക്കമുള്ളവര്‍ നേരിടുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ്​ സമയത്ത്​ നല്‍കിയ വാഗ്​ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് പിണറായിയുടെ വിമര്‍ശനം. ജില്ലാ സമ്മേളനത്തി​ന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത് ബി.ജെ.പിയെയായിരുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും ഏല്‍പിച്ച ആഘാതം ഒരു ഭാഗത്ത്. ന്യൂനപക്ഷ വേട്ടയും വര്‍ഗീയ സംഘര്‍ഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലാണെന്ന് പിണറായി പറഞ്ഞു.  ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക , ബദല്‍ ഉയര്‍ത്തുക എന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസി​ന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും. 399 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്​.

Post A Comment: