കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍
ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്‌.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലു പേര്‍ കേസില്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കായുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2008 അനധികൃതമായി സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ഖനി അനുവദിച്ചതാണ് കേസിനു കാരണമായത്. ജാര്‍ഖണ്ഡിലെ രജ്ഹാര നോര്‍ത്ത് കല്‍ക്കരി ഖനി കോല്‍ക്കത്ത ആസ്ഥാനമായ വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗിന് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 380 കോടി രൂപയുടെ അഴിമതി നടന്നതായാണ് കോടതി കണ്ടെത്തിയത്.

Post A Comment: