മൃഗശാലയിലെ പ്രിയ തോഴി മയിലമ്മ മുട്ടയിട്ട് രണ്ട് കുഞ്ഞിനെ വിരിയിച്ചിരിക്കുകയാണ്തിരുവനന്തപുരം: മൃഗശാലയിലെ പ്രിയ തോഴി മയിലമ്മ മുട്ടയിട്ട് രണ്ട് കുഞ്ഞിനെ വിരിയിച്ചിരിക്കുകയാണ്. ആദ്യമായാണ് മൃഗശാലയില്‍ മയില്‍ മുട്ടകള്‍ വിരിയുന്നത്. പ്രത്യേക തയ്യാറാക്കിയ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കരുതലോടെയാണ് അച്ഛനമ്മമാര്‍ പരിപാലിക്കുന്നതെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. കോഴിമുട്ടയേക്കാള്‍ കുറച്ചുകൂടി വലിപ്പമുള്ള ഈ മുട്ടയ്ക്ക് 28 ദിവസമാണ് മയില്‍ അടയിരിക്കുന്നത്. പെണ്‍മയില്‍ അടയിരിക്കുമ്പോള്‍ ആണ്‍മയില്‍ തീറ്റയെത്തിക്കും. രണ്ടുപേരും മാറിമാറി കാവല്‍ നില്‍ക്കും. അപൂര്‍വമായി വിരിഞ്ഞ മയില്‍ കുട്ടികളെ കാണാന്‍ നിരവധി പേരാണ് ദിവസവും മൃഗശാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

Post A Comment: