മുംബൈയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

 


മുംബൈ: മുംബൈയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം 40 മിനിറ്റ് വൈകിയായിരിക്കും യാത്ര ആരംഭിക്കുക. ട്രെയിന്‍ ഗതാഗതം വൈകിയതിനാല്‍ യാത്രക്കാര്‍ റെയില്‍വേയുമായി സഹകരിക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചു. യാതൊരുവിധത്തിലുള്ള പ്രതിഷേധ പരിപാടികളും ഇതിനെതിരെ സംഘടിപ്പിക്കരുതെന്നും, അത് ഗതാഗതത്തെ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിന് കാരണമാകുമെന്നും റെയില്‍വെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈകിയോടുന്നതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം യാത്രക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക പതിവാണ്. മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ ഗതാഗതം എപ്പോള്‍ സമയബന്ധിതമാക്കാനാകുമെന്നതില്‍ റെയില്‍വേയ്ക്ക് ഉറപ്പ് നല്‍കാനില്ലെന്നാണ് സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നത്.

Post A Comment: