വിമാനത്തില്‍ 173 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ദില്ലി: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കി. ടേക്ക്ഓഫിന് ഏതാനും സമയം മുന്‍പാണ് ഇന്‍ഡിഗോയുടെ 6E945 വിമാനത്തില്‍ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നു യാത്രക്കാരെ വിമാനത്തില്‍നിന്ന് ഉടനെ പുറത്തിറക്കി. വിമാനത്തില്‍ 173 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


Post A Comment: