വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്കൊച്ചി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ നകിയ പരാതിയി ഒരാളെ 
അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുത അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നകുന്ന സൂചന.
സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരങ്ങളും സ്ക്രീഷോട്ടുകളും സഹിതമാണു പരാതി നല്‍കിയത്. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.
മമ്മൂട്ടി ചിത്രമായ കസബയി സ്ത്രീ വിരുദ്ധ നിലപാടുകളുണ്ടെന്നു വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പാര്‍വതിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. ട്രോളുകളിലൂടെയും മറ്റും വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം, ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

Post A Comment: