തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. ഐജിയും എസ്പിയുമടങ്ങുന്ന സംഘമാണ് ഫഹദിനെ ചോദ്യം ചെയ്തത്.
പിഴയടയ്ക്കാന്‍ തയാറാണെന്ന് ഫഹദ് അന്വേഷണ സംഘത്തെ അറിയിച്ചു. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാറുകള്‍ വാങ്ങിയതെന്നും ഇതിന്‍റെ നിയമവശങ്ങള്‍ അറിയില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച്‌ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Post A Comment: