ആന അലറലോടലറലിലെ പുതിയ പാട്ട് പുറത്തിറങ്ങി.
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ആന അലറലോടലറലിലെ പുതിയ പാട്ട് പുറത്തിറങ്ങി.
ശേഖരാ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിധു പ്രതാപും, ശ്രീയ ജയദീപുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍റെ സംഗീതത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തും.

Post A Comment: