ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് മന്ത്രി എം എം മണിതിരുവനന്തപുരം: ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. മാത്രമല്ല, ഇത്തവണ കഴിഞ്ഞവര്‍ഷത്തെക്കാള്‍ മഴകിട്ടിയെന്നും, ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്, എങ്കിലും സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30 ശതമാനമെ ഉല്‍പാദിപ്പിക്കാനാകൂ എന്നും, ബാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നതെന്നും എം എം മണി ചൂണ്ടിക്കാട്ടി. വേനലിലെ ഉപയോഗം മുന്‍കൂട്ടിക്കണ്ട് ദീര്‍ഘകാല കരാറുകളില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post A Comment: