ഇറാനിലെ വടക്ക്-മധ്യ പ്രവിശ്യയില്‍ ഭൂകമ്പംതെഹ്റാന്‍: ഇറാനിലെ വടക്ക്-മധ്യ പ്രവിശ്യയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം തെക്ക്-കിഴക്കന്‍ ഇറാനിലെ കെര്‍മാന്‍ പ്രവിശ്യയില്‍ റിക്ചര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. നവംബര്‍ 12ന് ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 530 പേര്‍ മരിക്കുകയും 8000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post A Comment: