കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം.
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം. കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ ദൂരെ വരെയുള്ള മേഖലയില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Post A Comment: