വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ച നിരക്കാണ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായത്​.

ദില്ലി: 2016-2017 വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന്​ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നിരക്ക്​ എട്ട്​ ശതമാനത്തില്‍ നിന്ന്​ 7.1 ശതമാനമായി കുറഞ്ഞെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമ​​ന്റില്‍ വ്യക്​തമാക്കിയത്​​.
വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ച നിരക്കാണ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായത്​. ആഗോള സാമ്പത്തിക രംഗത്ത്​ വളര്‍ച്ച കുറവാണ്​. ഇത്​ രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചു. ഇതും ജിഡിപി നിരക്ക്​ കുറയുന്നതിനും കാരണമായി. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും​ ഇത്​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ടെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

ലോക്​സഭയില്‍ ശൂന്യവേളയിലാണ്​​ വളര്‍ച്ച നിരക്ക്​ കുറയുന്നതിനെ സംബന്ധിച്ച്‌​ ജെയ്​റ്റ്​ലി പ്രസ്​താവന നടത്തിയത്​. അതേ സമയം, ​ഐഎംഎഫിന്‍റെ  കണക്കുകളനുസരിച്ച്‌​ ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന സമ്പദ്​വ്യവസ്ഥയാണ്​ ഇന്ത്യയെന്നും ജെയ്​റ്റ്​ലി അവകാശപ്പെട്ടു. 2017ലെ കണക്കുകള്‍ പുറത്തു വ​രു​മ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

Post A Comment: