പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി.



കൊച്ചി:  പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച്‌ കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായാണ് താരം പരാതി നല്‍കിയിരിക്കുന്നത്.  ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ പരാതിയില്‍ പറയുന്നതിങ്ങനെ, ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്‍റെ വാടക വീട്ടിലെത്തി. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു.  എന്നാല്‍ പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും ഭീഷണിമുഴക്കി. ഇതോടെ താരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post A Comment: