പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം: അനര്‍ഹമായി ചികില്‍സാ ആനുകൂല്യം നേടിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനുരാജിന് വീണ് പരുക്കേറ്റു.
അദ്ദേഹത്തെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: