മ​ധ്യ-​വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

അ​ല​ഹാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 68.7 ശ​ത​മാ​നം പോ​ളിം​ഗ്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 70 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 68 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഡി​സം​ബ​ര്‍ 18നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

മ​ധ്യ-​വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 69 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 851 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ല്‍(​മെ​ഹ്സാ​ന), ദ​ളി​ത് നേ​താ​വ് ജി​ഗ്​നേ​ഷ് മേ​വാ​നി(​വ​ഡ്ഗാം), ഒ​ബി​സി നേ​താ​വ് അ​ല്‍​പേ​ഷ് ഠാ​ക്കൂ​ര്‍(​രാ​ധ​ന്‍​പു​ര്‍) തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Post A Comment: