പോര്‍ക്കുളം സ്വദേശിനിയായ 22 കാരിയെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറിനല്കി, ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍. പോര്‍ക്കുളം സ്വദേശിനിയായ 22 കാരിയെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം യുവതിക്ക് വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടര്‍ എഴുതി നല്‍കിയിരുന്നു. ഇതുമായി നഗരത്തില്‍ ഗുരുവായൂര്‍ റോഡിലുള്ള മെഡിക്കല്‍ ഷോപ്പിലെത്തിയ യുവതിക്ക് വൈറ്റമിന്‍ ഗുളികയ്ക്ക് പകരം രക്തസമ്മര്‍ദം കുറയുന്നതിനുള്ള മരുന്ന്  നല്‍കുകയായിരുന്നു. ഇതുകഴിച്ച് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരുന്നിന്‍റെ കാഠിന്യം മൂലം ഗര്‍ഭസ്ഥശിശുവിന്‍റെ ജീവന്‍ ഗുരുതരാവസ്ഥയിലാണ്. 

Post A Comment: