ഇക്കഴിഞ്ഞ ഒമ്പതിന് വടക്കേ പൂപ്പത്തിയില്‍ നടന്ന ദേശവിളക്കിനിടെയുണ്ടായ അടിപിടിയിലാണ് ദിനേശിന് പരിക്കേറ്റത്.മാള: പൂപ്പത്തിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മരിച്ച ദിനേശിന്‍റെ ബന്ധുവിന്‍റെ മകനായ വാണിയംമ്പിള്ളി ജിഷ്ണുവിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഏഴുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പൂപ്പത്തി സ്വദേശികളായ കോട്ടപ്പുറത്ത് രംഭ കണ്ണന്‍ എന്ന വിഷ്ണു, തിണ്ടുമ്മേല്‍ അഖില്‍, ചെരിയംപറമ്പില്‍ അച്ചുതന്‍ എന്ന മഹേഷ്, പുളിക്കല്‍ രാഖിത്ത്, ചക്കാമ്മത്ത് സിബിന്‍, പുളിപ്പറമ്പ് സ്വദേശി ചെന്തുരുത്തി വൈശാഖ്, പൊന്നത്തുംകുടി ഹരി എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ഒമ്പതിന് വടക്കേ പൂപ്പത്തിയില്‍ നടന്ന ദേശവിളക്കിനിടെയുണ്ടായ അടിപിടിയിലാണ് ദിനേശിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. വിളക്കിനിടെ ഭക്ഷണം വിളമ്പുന്ന ഹാളില്‍ ഇരിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച ദിനേശിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

Post A Comment: