ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു





അഹമ്മദാബാദ്: വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ലി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് രൂപാണിയും നിതിന്‍ പട്ടേലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാവുന്നത്. 20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, അടക്കം മുന്‍നിര നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചടങ്ങില്‍ പങ്കെടുക്കാനെത്തി. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് റോഡ് ഷോ നടത്തിയ ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

Post A Comment: