കേരളതീരത്തിനടുത്ത് കടലില്‍ കുടുങ്ങി കിടന്നിരുന്ന 16 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.വിഴിഞ്ഞം: കേരളതീരത്തിനടുത്ത് കടലില്‍ കുടുങ്ങി കിടന്നിരുന്ന 16 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ആരോഗ്യമേരി, ഹെര്‍മന്‍ മേരി എന്നീ ഉരുക്കളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപെടുത്തിയത്. ആറുപേരെ രക്ഷപെടുത്താന്‍ നാവികസേനാ കപ്പലുകള്‍ ശ്രമം തുടരുന്നുണ്ട്. തിരുവനന്തപുരത്തിന് 25 കി.മീ. പടിഞ്ഞാറ് തകര്‍ന്ന ബോട്ടില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപെടുത്താന്‍ നാവികസേന ഹെലികോപ്റ്റര്‍ ഉടന്‍ തിരിക്കും.

Post A Comment: