സിനിമയില്‍ മഞ്ജുവിന്‍റെ നായകനാകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍
കൊച്ചി:  ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജുവിന്‍റെ നായകനാകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. താന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് ദിലീപ് നേരിട്ടുപറയുകയല്ല, മറിച്ച്‌ സ്വയം താന്‍ പിന്‍മാറണമെന്ന സൂചനയാണ് നല്‍കിയതെന്നും കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപുമായുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു തിരിച്ചുവരവ് നടത്തിയ സിനിമയാണ് ഹൌ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. മഞ്ജു രണ്ടാമതും സിനിമയില്‍ സജീവമാകുന്നതിനെ പലവിധത്തില്‍ തടസ്സപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Post A Comment: