തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന പേരിലാണ് 'ആട് 2' എത്തുന്നത്യസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആട് 2.
ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്.
ചിത്രത്തിന്‍റെ ആദ്യ ഗാനം പുറത്തെത്തി. മനു മഞ്ജിത്താണ് 'ചങ്ങാതി നന്നായാല്‍' എന്ന ഈ ഗാനത്തിന്‍റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്‍റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും . ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന പേരിലാണ് 'ആട് 2' എത്തുന്നത്.


Post A Comment: