എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച്‌ ഉപദേശങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച്‌ ഉപദേശങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോളേജുകളില്‍ സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ എസ്‌എഫ്‌ഐക്ക് സാധിക്കണമെന്നും, ബഹുസ്വരത വളര്‍ത്തണമെന്നും, ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള എഴുത്തുകള്‍ ഒഴിവാക്കണമെന്നും കോടിയേരി അറിയിച്ചു. മാത്രമല്ല, കോളേജില്‍ വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് ഇടം നല്‍കണമെന്നും, മുദ്രാവാക്യങ്ങള്‍ സങ്കുചിതമാകരുതെന്നും, കാമ്പസുകള്‍ സംഘര്‍ഷമുക്തമാക്കാന്‍ എസ്‌എഫ്‌ഐ മുന്‍കയ്യെടുക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഒരു കോളേജിലെ എല്ലാ വിദ്യാര്‍ഥികളേയും എസ്‌എഫ്‌ഐ ഒരുപോലെ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Post A Comment: