ജനാധിപത്യത്തില്‍ വിശ്വാസവുമുണ്ടെങ്കില്‍ വോട്ടിങ്​ മെഷീനുകള്‍ ഉപേക്ഷിച്ച്‌​ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്താനുള്ള ആര്‍ജവം കാണിക്കണമെന്നും മായാവതി

ലക്നൌ: ഉത്തര്‍പ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിന്​ വോട്ടിങ്​ യന്ത്രങ്ങള്‍ ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി തോല്‍ക്കുമായിരുന്നുവെന്ന്​ ബിഎസ്പി നേതാവ്​ മായാവതി. ബി.ജെ.പിക്ക്​ സത്യസന്ധതയും ജനാധിപത്യത്തില്‍ വിശ്വാസവുമുണ്ടെങ്കില്‍ വോട്ടിങ്​ മെഷീനുകള്‍ ഉപേക്ഷിച്ച്‌​ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്താനുള്ള ആര്‍ജവം കാണിക്കണമെന്നും മായാവതി വെല്ലുവിളിച്ചു. 
''2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്​ നടക്കുകയാണല്ലോ. ജനങ്ങള്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കില്‍ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ തയാറാക​ട്ടെ. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന്​ ഉറപ്പു നല്‍കുന്നു''- മായാവതി ലക്നൌവില്‍ മാധ്യപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ നിഷേധിച്ചു. ''വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഒരു തകരാറുമുണ്ടായിരുന്നില്ല. പ്രശ്നം അവരുടെ മനസ്സിലും പാര്‍ട്ടിയിലുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അവരെ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ജാതി, മത, വിശ്വാസങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സ്വാഭാവികമായും ജനങ്ങള്‍ പാര്‍ട്ടിയെ സ്വീകരിച്ചു - ദിനേശ് ശര്‍മ്മ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ വോ​​െട്ടടുപ്പില്‍ രണ്ടു സീറ്റുകള്‍ നേടി മായാവതിയുടെ ബി.എസ്​.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണു ബിജെപി തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന ആരോപണം ഉയര്‍ത്തിയത്​ മായാവതിയാണ്. പിന്നീട്​ ഇതേ ആരോപണം ആം ആദ്മി പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു.

. 

Post A Comment: