പ്രദീപിന്‍റെ മാടവനയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ടൂള്‍സ് എന്ന സ്ഥാപനവും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. പറപ്പുള്ളി ബസാര്‍ നടുമുറി പ്രദീപിന്‍റെ മകന്‍ പ്രശാന്തിന്‍റെ ബൈക്കാണ് കത്തി നശിച്ചത്. ഇതോടൊപ്പം പ്രദീപിന്‍റെ മാടവനയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ടൂള്‍സ് എന്ന സ്ഥാപനവും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 

വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങി തീയണച്ചുവെങ്കിലും ബൈക്ക് ഏറെക്കുറെ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. കടയുടെ മുന്‍വശത്തുണ്ടായിരുന്ന ഫര്‍ണീച്ചറും, ബോര്‍ഡും കത്തിനശിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് നിന്ന് അക്രമികളുടേതെന്ന് സംശയിക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Post A Comment: