ബ്രസീലി​​​ന്‍റെ സ്​റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്​ട്ര ഫുട്​ബോളില്‍ നിന്നും വിരമിച്ചു


ബ്രസീലി​​​ന്‍റെ സ്​റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്​ട്ര ഫുട്​ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ്​ എന്നീ ടീമുകള്‍ക്ക്​ വേണ്ടി കളിച്ച താരം ഞായറാ​ഴ്​ചയാണ്​ വിരമിക്കല്‍ തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്​. 35 വയസ്സുകാരനായ കക്കാ ഒാര്‍ലാന്‍റ സിറ്റിയുമായുള്ള കരാര്‍ ഇൗ വര്‍ഷത്തോടെ അവസാനിപ്പിക്കു​മെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കക്കായെ സ്​റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച്‌​ പോക്കിനെ കുറിച്ചുള്ള സൂചനയും നല്‍കി. എ.സി മിലാന്‍ ക്ലബില്‍ കളിക്കാനല്ല മറിച്ച്‌​. ക്ലബ്​ മാനേജര്‍, സ്​പോര്‍ട്ടിങ്​ ഡയറക്​ടര്‍, പോലുള്ള ഏതെങ്കിലും റോളില്‍ മിലാന്‍ ടീമിന്‍റെ ഭാഗമാകാനാണ്​ ത​​ന്‍റെ ആഗ്രഹമെന്ന്​ കക്കാ ഒരു ​ബ്രസീലിയന്‍ ചാനലിന്​ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 2007 ലെ ചാംപ്യന്‍സ്​ ലീഗ്​ കിരീടനേട്ടത്തിന്​ ശേഷം മിലാന്‍ ക്ലബി​​ന്‍റെ മാനേജിങ്​ ടീമിലേക്ക്​ ക്ഷണിച്ചിരുന്നെങ്കിലും അന്ന്​ കക്കാ അത്​ നിരസിച്ചിരുന്നു. ''ഒരു പ്രൊഫഷണല്‍ ഫുട്​ബോളറാവാന്‍ ഞാന്‍ ഒരുപാട്​ കഷ്​ടപ്പെട്ടിട്ടുണ്ട്​. ഇനി പുതിയ റോളിലേക്ക്​ വരുമ്പോള്‍ അതിന്​ വേണ്ടി കഠിനാധ്വാനം ചെയ്യണം'' കക്കാ പറഞ്ഞു. ബ്രസീലി​​ന്‍റെ ദേശീയ ടീമിന്​ വേണ്ടിയും എ.സി മിലാന്‍ ക്ലബിന്​ വേണ്ടിയുമാണ്​ കക്കാ കൂടുതല്‍ ബൂട്ടണിഞ്ഞത്​. സാവോ പോളോയാണ്​ കക്കായുടെ ആദ്യ ക്ലബ്​. 2002 ല്‍ ബ്രസീല്‍ ലോകകപ്പ്​ ജേതാക്കളായപ്പോള്‍ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേള്‍ഡ്​ പ്ലെയര്‍ ഒാഫ്​ ദി ഇയര്‍ പുരസ്​കാരവും നേടിയിരുന്നു.


Post A Comment: