പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടുകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം കോടതിക്ക് മുന്നില്‍ ശക്തമായി ഉന്നയിച്ചത്. ക്രൂരമായ കൊലപാതകമാണ് നടന്നത്. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു കണക്കുമില്ല. അതിനാല്‍ കേസുകളില്‍ പ്രതികളാകുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Post A Comment: