ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.ദില്ലി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ വിലയിരുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്നും ചുഴലിക്കാറ്റിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിന് മുന്നറിപ്പു നല്‍കിയിരുന്നുവെന്നും സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനിടെ, 'ഓഖി'യെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം, തീരദേശവാസികളുടെ പ്രതിഷേധത്തിന് ഇനിയും അയവു വന്നിട്ടില്ല. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ആരോപിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 15 കിലോ സൗജന്യ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ 10-13 കിലോ അരി മാത്രമാണ് ലഭിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഉപ്പുവെള്ളം കയറി വീടുകളെല്ലാം തകര്‍ന്ന നിലയിലാണ്. വെള്ളമില്ല, വൈദ്യൂതിയില്ല, ശൗചാലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് എന്നിങ്ങനെ നീളുന്നു തീരദേശവാസികളുടെ പരാതികള്‍.

Post A Comment: