രാഹുല്‍ ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു.തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു രാഹുല്‍. ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് രാഹുല്‍ പൂന്തുറയില്‍ എത്തിയത്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ആദാരാഞ്ജലി അര്‍പ്പിച്ച ശേഷം മരിച്ചവരുടെ ബന്ധുക്കളേയും രാഹുല്‍ കണ്ടു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും രാഹുല്‍ അറിയിച്ചു.

Post A Comment: